വേണ്ടത് ലിംഗനീതി:നാരീസംഗമം

Saturday 01 November 2025 12:37 AM IST

തൃശൂർ: ലിംഗസമത്വമല്ല വർത്തമാന കാലഘട്ടത്തിന്റെ ആവശ്യമെന്നും ലിംഗനീതിയാണ് അനിവാര്യമായിട്ടുള്ളതെന്നും പുറനാട്ടുകരയിലെ കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ കാമ്പസിൽ നടന്ന നാരീസംഗമം അഭിപ്രായപ്പെട്ടു. നാളിതുവരെയുള്ള സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ഗംഗാനദിയിൽ എത്തപ്പെട്ട അടപ്പിട്ട പ്ലാസ്റ്റിക്ക് കുപ്പിയെപ്പോലെ പരിണാമരഹിതമായി കിടപ്പാണെന്നും പരിവർത്തനം സ്ത്രീയുടെ ഉള്ളിലുണ്ടായി സ്വയം കരുത്താർജിച്ച് മുന്നേറേണ്ടതാണെന്നും സംഗമം ഓർമിപ്പിച്ചു. ഡോ. എം.കെ. ഷീബയുടെ നേതൃത്വത്തിൽ ക്യാമ്പസിലെ അദ്ധ്യാപികമാർ നേതൃത്വം നൽകി. വിഘ്‌നേശ്വരി, പുറനാട്ടുകര കാമ്പസിലെ അസോസിയേറ്റ് ഡയരക്ടർ പ്രൊഫ. ആർ. പ്രതിഭ, പ്രൊഫ. ശിവാനി. വി , ഡോ. മണിചിത്ര എന്നിവർ പ്രസംഗിച്ചു. സംഗമത്തിലെ ആശയങ്ങൾ 2026 മാർച്ച് രണ്ടാം വാരത്തിൽ ഡൽഹിയിൽ നടക്കുന്ന സമ്മേളനം പരിഗണിക്കും.

പടം

പുറനാട്ടുകരയിലെ കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ ക്യാമ്പസിൽ നടന്ന നാരീസംഗമത്തിൽനിന്ന്