ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം

Saturday 01 November 2025 12:39 AM IST

തൃശൂർ: ജനങ്ങളോട് കൂറും പ്രതിബദ്ധതയും ഉണ്ടായിരുന്ന ഭരണാധികാരികളായിരുന്നു ഇന്ദിരാഗാന്ധിയും സർദാർ വല്ലഭായി പട്ടേലും ഉമ്മൻചാണ്ടിയുമെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനാചരണവും ഡി.സി.സി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.പി.വിൻസെന്റ്, ഒ.അബ്ദുറഹ്മാൻ കുട്ടി, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, കെ.വി.ദാസൻ, കെ.ബി.ശശികുമാർ, രാജേന്ദ്രൻ അരങ്ങത്ത്, എ.പ്രസാദ്, ഐ.പി.പോൾ, സി.ഒ.ജേക്കബ്, കെ.കെ.ബാബു, രാജൻ പല്ലൻ, കെ.എച്ച്.ഉസ്മാൻ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.