റോഡുകൾ തുറന്നു
Saturday 01 November 2025 12:40 AM IST
തൃശൂർ: നടത്തറ, പാണഞ്ചേരി പഞ്ചായത്തുകളിലായി പൂർത്തിയാക്കിയ മൂന്ന് റോഡുകൾ മന്ത്രി കെ.രാജൻ നാടിന് സമർപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് 11-ാം വാർഡിലെ ആൽപാറ മണ്ടഞ്ചിറ കേളകത്ത് റോഡ്, നാലാം വാർഡിലെ പട്ടിക്കാട് താണിപ്പാടം ബസാർ റോഡ്, നടത്തറ പഞ്ചായത്ത് അഞ്ചാം വാർഡിലെ മുളയം ജൻപഥ് ബൈലൈൻ റോഡ് എന്നിവയാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. പാണഞ്ചേരിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നടത്തറ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ. രജിത്ത് അദ്ധ്യക്ഷത വഹിച്ചു.