നിരക്ക് വർദ്ധനവിൽ വഞ്ചന: എ.ഐ.ടി.യു.സി
Saturday 01 November 2025 12:41 AM IST
തൃശൂർ: കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ റീഡിംഗ് എടുക്കുന്ന കരാർ മീറ്റർ റീഡർമാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് തെറ്റിദ്ധാരണാജനകമാണെന്ന് ഇലക്ട്രിസിറ്റി കോൺട്രാക്ട് വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യുസി ആരോപിച്ചു. റീഡിംഗ്് എടുക്കുന്ന നിരക്കുകൾക്ക് യാതൊരുവിധ മാറ്റവും വരുത്താതെ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗം വരുന്ന ഉപഭോക്താക്കളുടെ മൂന്ന് സോൺ റീഡിംഗ് എടുക്കുന്നതിനാണ് 1.60 രൂപ വർദ്ധിപ്പിച്ചത്. ഫലത്തിൽ പ്രതിമാസം 32 രൂപ മുതൽ 160 രൂപ വരെയുള്ള വർദ്ധനവാണ് ഒരാൾക്ക് പരമാവധി ലഭിക്കുക. കോൺട്രക്റ്റ്് വർക്കേഴ്‌സ് ഫെഡറേഷൻ 4.50 രൂപയെങ്കിലും ഈ വിഭാഗത്തിൽ മാത്രം വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ഈ വർദ്ധന. നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടിക്ക് സംഘടന നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.