കളങ്കാവൽ ഡബ്ബിംഗ് പൂർത്തിയായി, ഇനി തിയേറ്ററുകളിലേയ്ക്ക്; ചിത്രത്തിന്റെ ചെറുപതിപ്പ്, ത്രില്ലടിപ്പിക്കുന്ന വീഡിയോ പുറത്ത്

Saturday 01 November 2025 10:03 AM IST

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ ഫൈനൽ ഡബ്ബിംഗ് പൂർത്തിയായി. വീഡിയോ പങ്കുവച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നവംബർ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവലിൽ 21 നായികമാരാണുള്ളത്. രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെയുള്ളവരാണ് നായികമാർ. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണിത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, വിതരണം വേഫെറർ ഫിലിംസ്.