സപ്ലൈ ഓഫീസ് ധർണ നടത്തി

Sunday 02 November 2025 12:50 AM IST

വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ വൈക്കം താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐജോർജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.ഡി.വിജയൻ , ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് പി.നായർ, ജോ.സെക്രട്ടറി എൻ.ജെ.ഷാജി ,താലൂക്ക് വൈസ് പ്രസിഡന്റ് ജീൻഷോ ലൂക്കോസ്, ജനറൽ സെക്രട്ടറി ബിനേഷ് കുമാർ, സെക്രട്ടറി ടി.എസ് ബൈജു, വർക്കിംഗ് പ്രസിഡന്റ് കെ.ജി ഇന്ദിര, ട്രഷറർ ജോർജ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.