മേൽപ്പാല നിർമ്മാണം പ്രാരംഭ നടപടികളായി
Sunday 02 November 2025 12:51 AM IST
ചങ്ങനാശേരി : വടക്കേക്കര റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. റെയിൽവേയുടെ 100 ശതമാനം ധനസഹായത്തിൽ നടപ്പാക്കുന്ന മേൽപ്പാല പദ്ധതി ചങ്ങനാശേരി നഗരത്തിലെ ഗതാഗക്കുരുക്കിന് പരിഹാരമാകും. സ്ഥല, മണ്ണ് പരിശോധന പൂർത്തിയായി. പാലത്തിന്റെ അലൈൻമെന്റ് സംബന്ധിച്ച അന്തിമ നിർണ്ണയങ്ങൾക്കും രൂപരേഖാ അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികളും പുരോഗതിയിലാണ്. ജി.എ.ഡി അംഗീകാരം ലഭിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമാകും. ഭൂമി വിട്ടുകൊടുക്കുന്നവർക്കായി ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.