നഗരസഭ ജിംനേഷ്യം, ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം

Saturday 01 November 2025 9:15 PM IST

പയ്യന്നൂർ : നഗരസഭ വെള്ളൂർ ബാങ്ക് റോഡിൽ ഒരുക്കിയ ജിംനേഷ്യം ആന്റ് ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ജയ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പി.വി.കുഞ്ഞപ്പൻ,നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി.സമീറ , കൗൺസിലർമാരായ ഇ.ഭാസ്‌കരൻ, ഇ.കരുണാകരൻ, ടി.ദാക്ഷായണി, പി.വി.സുഭാഷ്, വി.കെ.നിഷാദ്, കെ.ചന്ദ്രിക ഉപദേശക സമിതി ചെയർമാൻ കെ.വി.സുധാകരൻ, സംഘാടക സമിതി കൺവീനർ കെ.വി.പ്രശാന്ത്കുമാർ, വാർഡ് കൺവീനർ കെ.സുനിൽ, കെ.സതീശൻ സംസാരിച്ചു.വെള്ളൂരിലെ പരേതനായ പി.പി.രാഘവൻ മേസ്തിരിയുടെ കുടുംബാംഗങ്ങൾ നഗരസഭയ്ക്ക് വിട്ടുകൊടുത്ത കെട്ടിടത്തിൽ ഇരുപത് ലക്ഷംചിലവിലാണ് 43ാം വാർഡിൽ ജിംനേഷ്യം ആന്റ് ഹെൽത്ത് ക്ലബ്ബ് സ്ഥാപിച്ചത്. രാഘവൻ മേസ്തിരിയുടെ കുടുംബാംഗങ്ങൾക്കും കോൺട്രാക്ടർ പി.വി.തമ്പാനും ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാരം നൽകി.