എയർപ്പോട്ട് ഹൗസ് കീപ്പിംഗ് ജീവനക്കാർ
Sunday 02 November 2025 1:42 AM IST
തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടിൽ സ്ത്രീകളായ ഹൗസ് കീപ്പിംഗ് ജീവനക്കാർക്ക് വെറും 653 രൂപ ദിവസ വേതനം നൽകി അടിസ്ഥാന സൗകര്യങ്ങളോ ആഹാരം കഴിക്കാൻ ഇടമോ നൽകാതെ അടിമപ്പണി ചെയ്യിക്കുകയാണെന്ന് അഡ്വ.ജി. സുബോധൻ. എയർപ്പോട്ട് ഹൗസ് കീപ്പിംഗ് ജീവനക്കാർ എയർപോർട്ട് പടിക്കൽ നടത്തിയ സമര സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈസ് പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണക്കാട് ചന്ദ്രൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ. ലഡ്ഗർ ബാവ,സേവ്യർ ലോപ്പസ്,വില്യം ലാൻസി,പൂന്തുറ ജെയ്സൺ,വള്ളക്കടവ് നിസാം,വെട്ടുകാട് ജോർജ്,കൈമനം രാജേഷ്,സിന്ധു,ശ്രീക്കുട്ടി,ഹനിഫ തുടങ്ങിയവർ പങ്കെടുത്തു.