വീട്ടിൽ കഞ്ചാവ് ചെടി; യുവാവ് പിടിയിൽ
Sunday 02 November 2025 7:35 AM IST
അമ്പലപ്പുഴ : വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിലായി. കരുമാടി വെളിംപ്പറമ്പ് വീട്ടിൽ മിഥുനെയാണ് (39) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാൾ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെടിച്ചട്ടിയിൽ വളർത്തിയ രണ്ട് അടി ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ ഐ.എസ്.എച്ച്.ഒ പ്രതിഷ് കുമാർ, എസ്.ഐ സണ്ണി, ജി.എസ്.ഐ പ്രിൻസ് , സി.പി.ഒ മാരായ പാർവ്വതി, ജോസഫ് അബ്ദുൾ റൗഫ് ,ജസിർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.