നിലപാടിൽ ഉറച്ച് മേയർ
Sunday 02 November 2025 12:01 AM IST
തൃശൂർ: കോർപറേഷന് 2020 - 25 കാലഘട്ടത്തിൽ ടി.എൻ.പ്രതാപൻ എം.പി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി മേയർ എം.കെ.വർഗീസ് പറഞ്ഞു. മേയർ പറഞ്ഞത് സംഘപരിവാറിനെ സുഖിപ്പിക്കാനാണെന്ന ടി.എൻ.പ്രതാപന്റെ പ്രതികരണത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. താൻ അഞ്ചു വർഷമായി മേയറാണ്. ഒരു പരിപാടിക്ക് മാത്രമാണ് എം.പി ഇതിനിടയിൽ വന്നത്. അന്ന് അമൃത് പദ്ധതി പ്രകാരം 500 കോടി കോർപറേഷന് ലഭിക്കാൻ ശ്രമിക്കുമെന്ന വാഗ്ദാനം മാത്രമാണ് ഉണ്ടായത്. എന്നാൽ, സുരേഷ് ഗോപി നൽകാമെന്ന പറഞ്ഞ പണം നൽകിയെന്നും മേയർ ആവർത്തിച്ചു. രാജ്യസഭ എം.പിയായിരിക്കെ എതാനും പദ്ധതികൾ സമർപ്പിച്ചെങ്കിലും അതിന്റെ തുടർ നടപടികൾ ആയിട്ടില്ലെന്ന് മേയർ പറഞ്ഞു.