'മേയർ പറഞ്ഞത് പച്ചനുണ'

Sunday 02 November 2025 12:02 AM IST

തൃശൂർ: ശക്തൻ മാർക്കറ്റ് വികസനത്തിനായി സുരേഷ് ഗോപി രണ്ടുകോടി രൂപ തന്നെന്നും മുൻ എം.പി ടി.എൻ.പ്രതാപൻ ഒന്നും തന്നില്ലെന്നുമുള്ള മേയർ എം.കെ.വർഗീസിന്റെ പ്രസ്താവന പച്ചനുണയെന്ന് ടി.എൻ.പ്രതാപൻ. 'എൽ.ഡി.എഫ് മേയറുടെ സംഘപരിവാർ പ്രശംസ കേട്ടുവല്ലോ...' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതാപന്റെ വിമർശനം.

'ഈ കോർപറേഷൻ അങ്ങ് തരണം' എന്ന സുരേഷ്‌ഗോപിയുടെ പ്രചാരണത്തിന് സഹായം നൽകാനാണിത്. 2019 മുതൽ 2025 വരെ 3.58 ലക്ഷം രൂപയുടെ വികസനം കോർപറേഷൻ പരിധിയിൽ നടത്തിയെന്നാണ് പ്രതാപന്റെ അവകാശവാദം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സി.പി.എം സംഭാവന ചെയ്യുന്ന സ്ഥാനാർത്ഥിയാണ് മേയർ. പിണറായി - രാജീവ് ചന്ദ്രശേഖർ ഡീലിന്റെ ഭാഗമാണിതെന്നും പ്രതാപൻ ആരോപിച്ചു.