മലയാളഭാഷ വാരാഘോഷം

Sunday 02 November 2025 12:03 AM IST

തൃശൂർ: മലയാളഭാഷ വാരാഘോഷത്തിന്റെ ഭാഗമായി തൃശൂർ സ്റ്റേറ്റ് എക്‌സൈസ് അക്കാഡമി ആൻഡ് റിസർച്ച് സെന്ററിൽ ആഘോഷ പരിപാടികൾക്ക് തുടക്കം. കേരളപ്പിറവിയുടെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഉദ്ഘാടനം അക്കാഡമി ഡയറക്ടർ വി.റോബർട്ട് നിർവഹിച്ചു. മലയാളഭാഷ സെമിനാറിൽ സംസ്ഥാന മലയാളം മിഷൻ അക്കാഡമിക്ക് കൗൺസിൽ മെമ്പർ സി.ബിലു വിഷയം അവതരിപ്പിച്ചു. 'എന്റെ വായനശാലക്ക് എന്റെ ഗ്രന്ഥം' എന്ന പരിപാടിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ അക്കാഡമിയിൽ പ്രവർത്തിക്കുന്ന കൈരളി ഗ്രന്ഥശാലയ്ക്കു വേണ്ടി ഡയറക്ടർ ഏറ്റുവാങ്ങി. ജോയിന്റ് ഡയറക്ടർ എച്ച്.കൃഷ്ണകുമാർ, അസി. ഡയറക്ടർ (ട്രെയിനിംഗ്) വി.എ.വിനോജ്, ഇൻസ്‌പെക്ടർമാരായ അനു ബാബു, ഉണ്ണിക്കൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ ഷെന്നി എന്നിവർ സംസാരിച്ചു.