സ്‌പോർട്‌സ് മീറ്റ് കുന്നംകുളത്ത്
Sunday 02 November 2025 12:05 AM IST
തൃശൂർ: അഞ്ചാമത് കേരള സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റ് ജില്ലാ മത്സരങ്ങൾ 11ന് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് തൃശൂർ ജില്ല ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചീഫ് പേട്രണും കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ചെയർമാനും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ: ഇന്ദിരാ രാജൻ ജനറൽ കൺവീനറുമായാണ് മീറ്റ് നടത്തുന്നത്. രജിസ്‌ട്രേഷനുള്ള അവസാന തയതി നവംബർ 6. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത വിദ്യാലയങ്ങൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്താം. ഫോൺ: 9447767158.