ഇതാണ് മോനേ മേക്കോവർ; പാർവതി തിരുവോത്തിന്റെ പുതിയ ചിത്രങ്ങൾ വെെറൽ
മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 'നോട്ട് ബുക്ക്' എന്ന സിനിമയിലൂടെയാണ് നടി മലയാളികളുടെ മനസിൽ ഇടംനേടിയത്. തമിഴിൽ അടക്കം പാർവതി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ട്. നടി ഇപ്പോൾ ബോളിവുഡിൽ തിളങ്ങാനുള്ള ഒരുക്കത്തിലാണ്.
ബോളിവുഡ് താരം ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന ആദ്യ സീരീസിൽ പാർവതി തിരുവോത്ത് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ പ്രൈമുമായി സഹകരിച്ച് ഹൃത്വികും ബന്ധു ഈഷാൻ റോഷനും ചേർന്ന് എച്ച് ആർ എക്സ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന സീരിസിന് സ്റ്റോം എന്നു താല്ക്കാലികമായി പേരിട്ടു. അജിത്ത്പാൽ സിംഗ് ആണ് സംവിധാനം.
ഇതിനിടെ പാർവതി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വൻ മേക്കോവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി. 'ഇവിടെ അവൾ ഉദിക്കുന്നു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഇത് പാർവതി തന്നെയാണോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്. ഫോട്ടോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. നിരവധി കമന്റും ലെെക്കും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 'സൂപ്പറായിട്ടുണ്ട്', ' എന്താ ലുക്ക്', ' ഹാലോവീൻ വസ്ത്രം ആണോ'? - ഇങ്ങനെ പോകുന്നു കമന്റുകൾ.