വിദ്യാർത്ഥിനിക്ക് പീഡനം; പ്രതി പിടിയിൽ
Sunday 02 November 2025 1:03 AM IST
വർക്കല: 17കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 21കാരൻ അറസ്റ്റിൽ. ചെമ്മരുതി ജ്യോതികൃഷ്ണയിൽ സന്ദീപ് (കിരൺ)ആണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. ചെമ്മരുതി സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന പ്രതി പെൺകുട്ടിയെ ചൂഷണം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി സ്കൂളിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ അദ്ധ്യാപകർ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നത്. അദ്ധ്യാപകർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.