വിദേശമദ്യവും പാൻമസാലയും പിടിച്ചു
Sunday 02 November 2025 2:07 AM IST
നെടുമങ്ങാട് : മദ്യവും ലഹരി പദാർത്ഥങ്ങളും വൻ തോതിൽ വിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 28 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മദ്യം വിൽക്കാൻ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടറും വില്പനയിലൂടെ ലഭിച്ച 65,000 രൂപയും ഒരു ലക്ഷം രൂപ വില വരുന്ന പാൻ മസാലയും പിടികൂടി.ആനാട് പുലിപ്പാറ ആലങ്കോട് അനന്ത ഭവനത്തിൽ ആർ.അനന്തകുമാറിന്റെ (48) വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മദ്യവും ലഹരിവസ്തുക്കളും പണവും സ്‌കൂട്ടറും പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.നെടുമങ്ങാട് എക്സൈസ് സി.ഐ കെ.ആർ.അനിൽ കുമാർ റെയ്ഡിന് നേതൃത്വം നൽകി.