കെനിയയിൽ മണ്ണിടിച്ചിൽ: 21 മരണം

Sunday 02 November 2025 7:42 AM IST

നെയ്റോബി: പടിഞ്ഞാറൻ കെനിയയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 21 പേർ മരിച്ചു. 30ലേറെ പേരെ കാണാതായി. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ മറാക്‌വെറ്റ് ഈസ്റ്റിലായിരുന്നു സംഭവം. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. മേഖലയിൽ ശക്തമായ വെള്ളപ്പൊക്കവുമുണ്ട്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കുന്നില്ല.