കേരളപ്പിറവി ആഘോഷം

Monday 03 November 2025 12:08 AM IST

ചങ്ങനാശേരി: നഗരസഭയുടെ കേരളോത്സവത്തിന്റെയും കേരളപ്പിറവിയുടെയും ആഘോഷങ്ങൾ സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ചു. ചലച്ചിത്ര താരം സുന്ദർ പാണ്ഡ്യൻ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടെസ വർഗീസ്, മുൻ ചെയർപേഴ്‌സൺ ബീന ജോബി, കൗൺസിലർമാരായ പ്രിയ രാജേഷ്, വിനീത എസ്.നായർ, ഗീത അജി, ഉഷ മുഹമ്മദ് ഷാജി, കുഞ്ഞുമോൾ സാബു, മുരുകൻ, അരുൺ മോഹൻ, യൂത്ത് കോ-ഓർഡിനേറ്റർ കെ.രഞ്ജിത്ത്, സുജാതരാജു എന്നിവർ പങ്കെടുത്തു.