കക്കൂസ് മാലിന്യം ഓടകളിൽ തള്ളി
Monday 03 November 2025 12:08 AM IST
പാമ്പാടി: മണ്ണൂർപ്പള്ളി മഞ്ഞാമറ്റം പള്ളിക്കത്തോട് റോഡിൽ മൂഴൂർ കവലയ്ക്കും റേഷൻകടയ്ക്കും ഇടയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം ഓടകളിൽ തള്ളി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കടുത്ത ദുർഗന്ധം കാരണം ഇതുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമായി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം വിനോദ് മഞ്ഞാമറ്റം ആവശ്യപ്പെട്ടു. നേരത്തെ അകലക്കുന്നം പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. റോബോട്ടിക് ക്യാമറ റോഡുകളിൽ സ്ഥാപിക്കണമെന്നാണ് ആവശ്യം.