ബോർഡുകൾ വൃത്തിയാക്കി
Monday 03 November 2025 12:09 AM IST
കൊടുങ്ങൂർ : കൊല്ലം - തേനി ദേശീയപാതയോരത്തെ ദിശാബോർഡുകൾ കഴുകി വൃത്തിയാക്കി വിദ്യാർത്ഥികൾ.പൊടിയും പായാലും പിടിച്ച ബോർഡുകൾ വ്യക്തമല്ലാത്ത സ്ഥിതിയായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴക്രിസ്തുജ്യോതി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിലെ എം.എസ്.ഡബ്ല്യു ഒന്നാം വർഷ വിദ്യാർത്ഥികളായ എം.വിവേക്, ക്രിസ്റ്റി കുഞ്ഞുമോൻ ,അനറ്റ് വർഗീസ് ,ദേവിക സതീഷ് ,അതുല്യ അനിൽകുമാർ എന്നിവർ ചേർന്നാണ് ശുചീകരിച്ചത്. വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇന്റേൺഷിപ്പിനായി എത്തിയതായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം.