മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം
Monday 03 November 2025 12:14 AM IST
കണ്ണൂർ: നഗരത്തിലെ വാഹന പാർക്കിംഗിന് പരിഹാരമായി കണ്ണൂർ കോർപ്പറേഷൻ നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ് കേന്ദ്രം ഒരുക്കിയത്. ഓരോ നിലകളിലും 31വീതം കാറുകൾക്കും കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്കും പാർക്ക് ചെയ്യാം. മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി. ഷമീമ, എം.പി രാജേഷ്, വി.കെ. ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുൻ മേയർ ടി.ഒ മോഹനൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, സി.പി.എം പ്രതിനിധി ഒ.കെ വിനീഷ് പങ്കെടുത്തു.