തൃശൂർ സ്വദേശിനി ക്യൂറേറ്റർ
Monday 03 November 2025 12:53 AM IST
തൃശൂർ: ഗോവ ആർട്ട് ഫെസ്റ്റിവൽ സീസൺ വൺ എന്ന പേരിൽ കേരളത്തിലെ ആർട്ടിസ്റ്റ് ഗ്രൂപ്പ് ഗോവയിൽ ചിത്രകലാ പ്രദർശനം സംഘടിപ്പിക്കുന്നു. മൂന്നുപീടിക സ്വദേശി രഹനയാണ് ഈ മാസം 10 മുതൽ 13 വരെ പനാജി കലാ അക്കാഡമിയിൽ നടക്കുന്ന പ്രദർശനത്തിന്റെ കോർഡിനേറ്ററും ക്യുറേറ്ററും. കേരളത്തിനകത്തും പുറത്തുമുള്ള 40 ഓളം പ്രമുഖ കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഗോവയിലെ പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുന്നോടിയായാണ് അതേ വേദിയിൽ ചിത്രപ്രദർശനം ഒരുക്കുന്നത്. ശ്രീലങ്കയിൽ നിന്നുള്ള കലാകാരന്മാരും പ്രദർശനത്തിൽ പങ്കെടുക്കും. ചെറുതും വലുതുമായ വ്യത്യസ്തമായ ചിത്രങ്ങൾ മിതമായ വിലയിൽ വാങ്ങുന്നതിനും കഴിയുമെന്ന് സംഘാടകർ അറിയിച്ചു.