കോർപറേഷൻ വികസിത സംഗമം

Monday 03 November 2025 12:55 AM IST

തൃശൂർ: ഇടത് വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം വികസനമുരടിപ്പും ദുർഭരണവും മാത്രമാണ് സമ്മാനിച്ചതെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ജേക്കബ് തോമസ്. കോർപറേഷൻ വികസിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി തൃശൂർ കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാച്ചേരി അദ്ധ്യക്ഷനായി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. മേഖല പ്രസിഡന്റ് എ.നാഗേഷ്, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.ബാബു, അഡ്വ. കെ.ആർ.ഹരി, മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഭീം ജയരാജ് എന്നിവർ പ്രസംഗിച്ചു.