എന്റെ സ്കൂളിന് ഒരു പുസ്തകം പദ്ധതി
Monday 03 November 2025 3:03 AM IST
തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി "എന്റെ സ്കൂളിന് ഒരു പുസ്തകം ലൈബ്രറിക്ക് ഒരു കൈത്താങ്ങ്' എന്ന സന്ദേശവുമായുള്ള പുസ്തകശേഖരണത്തിന്റെ ഉദ്ഘാടനം സൂര്യാ കൃഷ്ണമൂർത്തി നിർവഹിച്ചു. തൈക്കാട് ഗണേശത്തിൽ നടന്ന ചടങ്ങിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ചെയർമാൻ അഡ്വ.എ.സമ്പത്ത്,ജനറൽ കൺവീനർ ഡോ.പ്രകാശ് പ്രഭാകരൻ,ഗിരീഷ് മേട്ടുകട,പുസ്തകത്തൊട്ടിൽ കമ്മിറ്റി കൺവീനർ ബിന്ദു.ഐ,മനു മേട്ടുക്കട,മിനി,താര തുടങ്ങിയവർ പങ്കെടുത്തു.