നിത്യോപയോഗ സാധനങ്ങൾ നൽകി
Monday 03 November 2025 2:16 AM IST
മാവേലിക്കര:എ.കെ.പി.എ മാവേലിക്കര ടൗൺ യൂണിറ്റ് പുതിയകാവിലുള്ള സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് വിജി വർഗ്ഗീസ് നിർവഹിച്ചു. സെക്രട്ടറി അന്ന സുനിത, ജോയിൻ സെക്രട്ടറി സന്തോഷ് സൗഭാഗ്യ, ട്രഷറർ സുരേഷ് കുമാർ, മേഖലാ പ്രസിഡന്റ് മനു യു.ആർ, നിയുക്ത മേഖല പ്രസിഡന്റ് ഹേമദാസ് ഡോൺ, ജില്ലാകമ്മിറ്റി അംഗം ഗിരീഷ് ഓറഞ്ച്, കോഡിനേറ്റർ കെ. വൈ ജോയ് മറ്റ് അംഗങ്ങൾ അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.