അൽമായ നേതൃസം​ഗമം

Monday 03 November 2025 1:16 AM IST

ആലപ്പുഴ: ആലപ്പുഴ രൂപത ജൂബിലി അൽമായ നേതൃസം​ഗമം രൂപതാ വികാരി ജനറൽ മോൺ.ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ,ലിജു ജേക്കബ്,എലിസബത്ത് അസീസി എന്നിവർ ക്ലാസ്സെടുത്തു. സമാപനസമ്മേളനം രൂപതാ മെത്രാൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.രൂപതയുടെയും പൊതുസമൂഹത്തിന്റെയും നിസ്തുലമായ വളർച്ചയ്ക്ക് നിലകൊള്ളുന്ന അല്മായ സംഘടനകളെയും പ്രതിനിധികളെയും അഭിനന്ദിക്കുകയും അർഹമായ പ്രാതിനിധ്യം ലഭിക്കട്ടേയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.ഫാ.ജോർജ്ജ് ഇരട്ടപുളിക്കൽ,അനിൽ ആന്റണി,ഫാ.ജോൺസൺ പുത്തൻവീട്ടിൽ,ജോസ് ആന്റണി,പുഷ്പരാജ്,സോഫി രാജു,സന്തോഷ് കൊടിയനാട്, സൈറസ് സി.റോസ് ദലീമ, ബോബൻ അറക്കൽ, അ​ഗസ്റ്റിൻ എന്നിവർ സംസാരിച്ചു.