അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം
Monday 03 November 2025 12:24 AM IST
തൊടുപുഴ: നഗരസഭ 33-ാം വാർഡ് അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ. ദീപക് നിർവഹിച്ചു. അംഗൻവാടിക്കായി സ്ഥലം വിട്ടു നൽകിയ പരേതനായ റിട്ട. അദ്ധ്യാപകൻ കെ.പി. രാമൻ നായർ കരിക്കമറ്റത്തിന്റെ കുടുംബാംഗങ്ങളെ ചടങ്ങിൽ ചെയർമാൻ അഭിനന്ദിച്ചു. വാർഡ് കൗൺസിലർ നീനു പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ സനു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ചന്ദ്രഹാസൻ, അംഗൻവാടി ടീച്ചർ രജനി, പ്രശാന്ത് കരിക്കത്തിൽ, ചന്ദ്രശേഖരൻ പാലത്തിനച്ചാലിൽ, അംഗൻവാടി കമ്മിറ്റി അംഗങ്ങളായ രാജേഷ് ബാബു, സി.ആർ പ്രശാന്ത്, സാജു മുണ്ടക്കൻ, ജോസഫ് കുര്യൻ, പുഷ്പൻ, ആശാവർക്കർ ബിന്ദു, സാവിത്രി കരിക്കമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.