കളിത്തട്ട് മഹോത്സവം
Monday 03 November 2025 1:29 AM IST
അമ്പലപ്പുഴ: കളിത്തട്ട് മഹോത്സവം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബവേദി ചെയർമാൻ ആർ.ഹരികുമാർ തട്ടാരു പറമ്പ് ഭദ്രദീപ പ്രകാശനം നടത്തി.കളിത്തട്ട് ചെയർമാൻ എം.ശ്രീകുമാരൻ തമ്പി അധ്യക്ഷനായി.അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, കുഞ്ചൻ നമ്പ്യാർ സ്മാരകം വൈസ് ചെയർമാൻ എ.ഓമനക്കുട്ടൻ, കളിത്തട്ട് വൈസ് ചെയർമാന്മാരായ പി.കെ. ശ്രീഹർഷൻ, സാംസൺ വർഗ്ഗീസ്, കെ. ചന്തു, ബാലു അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ്സ് 84 നാടക അവതരണവും ഉണ്ടായിരുന്നു. വിവിധ കലാപരിപാടികളോടെ 10ന് സമാപിക്കും.