കോൺഗ്രസ് ധർണനടത്തി
Monday 03 November 2025 2:30 AM IST
ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. കെ.പി.സി.സി സെക്രട്ടറി സി.ബൈജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ഔസേപ്പ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം.രവീന്ദ്രൻ, മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ്, ഷാഹുൽ ജെ.പുതിയ പറമ്പ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, ജോയി, വളയൻചിറ മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജികുമാർ,സിനിമോൾ, ജോജിസജി,നവാസ്, മിനി ജോസഫ്,അനിയൻ,എം.ഡി.അജികുമാർ ചിറ്റേഴം,സി.ഡി .അശോക് കുമാർ, മനോജ് കുമാർ, പ്രജീഷ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.