വിവാഹത്തിന് വിസമ്മതിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല
Monday 03 November 2025 1:54 AM IST
ന്യൂഡൽഹി: വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുന്നത് ആത്മഹത്യാ പ്രേരണയല്ലെന്ന് സുപ്രീംകോടതി. വിവാഹനിശ്ചയത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെ തുടർന്ന് പഞ്ചാബിൽ യുവതി ആത്മഹത്യ ചെയ്‌ത കേസിലാണിത്. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് മകൾ വിഷം കഴിച്ചു മരിച്ചെന്ന് ചൂണ്ടിക്കാട്ടി മാതാവാണ് അമൃത്സർ പൊലീസിനെ സമീപിച്ചത്. 2016ലായിരുന്നു സംഭവം.