രാജ്യത്ത് വൃത്തിയില്ലാത്ത നഗരം മധുര  ചെന്നൈയും ബംഗളൂരുവും പട്ടികയിൽ

Monday 03 November 2025 12:47 AM IST

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരം തമിഴ്‌നാട്ടിലെ മധുര. സ്വച്ഛ് സർവേക്ഷൺ 2025 റിപ്പോർട്ടിലാണിത്.

വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളുമുണ്ട്. മാലിന്യസംസ്‌കരണം, പൊതു ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണമില്ലാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമ്മാർജ്ജനം, പൗരന്മാരുടെ അശ്രദ്ധ തുടങ്ങിയവയാണ് മാനദണ്ഡം. 4823 പോയിന്റാണ് മധുരയ്ക്ക്. 5272 പോയിന്റുള്ള ലുധിയാനയാണ് രണ്ടാമത്. ഡൽഹി പത്താം സ്ഥാനത്താണ്.

വൃത്തിയുള്ളത്

ഇൻഡോറിൽ

ഏറ്റവും വൃത്തിയുള്ള നഗരമായി മദ്ധ്യപ്രദേശിലെ ഇൻഡോർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സൂറത്തും നവി മുംബയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.രണ്ട് പട്ടികയിലും കേരളത്തിൽ നിന്ന് ഒരു നഗരവും സ്ഥാനം നേടിയിട്ടില്ല.

ഇൻഡോർ

സൂറത്ത്

നവി മുംബയ്

വിശാഖപട്ടണം

വിജയവാഡ

ഭോപ്പാൽ

അഹമ്മദാബാദ്

 രാജ്‌കോട്ട്

 ഗാന്ധിനഗർ

 ചണ്ഡിഗർ

വൃത്തിയില്ലാത്ത

നഗരങ്ങൾ

മധുര

ലുധിയാന

 ചെന്നൈ

 റാഞ്ചി

 ബംഗളൂരു

 ധൻബാദ്

 ഫരീദാബാദ്

 ഗ്രേറ്റർ മുംബയ്

 ശ്രീനഗർ

 ഡൽഹി