മലയാളി വിദ്യാർത്ഥിനി യുകെയിൽ നിര്യാതയായി
Monday 03 November 2025 10:28 AM IST
ലണ്ടൻ: ഉപരിപഠനത്തിനായി യുകെയിൽ എത്തിയ പെരുമ്പാവൂർ സ്വദേശിനിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. അയ്‌മുറി ഇളമ്പകപ്പിള്ളി പള്ളശേരി പൗലോസിന്റെ മകൾ അനീനയാണ് (25) മരിച്ചത്. നഴ്‌സിംഗ് പഠനത്തിനായി ഒരു വർഷം മുമ്പാണ് യു.കെയിലെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
നോർക്കയെയും ഇന്ത്യൻ ഹൈക്കമ്മീഷനെയും ബന്ധപ്പെട്ട് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ കൈരളി യു.കെയുടെയും പ്രദേശത്തെ മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുകയാണ്. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും. മാതാവ്: ബെസ്സി. സഹോദരങ്ങൾ: ആതിര, ആഷ്‌ലി, ആൽബിൻ.