ആഹ്ലാദപ്രകടനം നടത്തി

Monday 03 November 2025 9:30 PM IST

തൃക്കരിപ്പൂർ: സംസ്ഥാനസർക്കാറിന്റെ അതിദാരിദ്ര മുക്ത പ്രഖ്യാപനത്തിന് അഭിവാദ്യം അർപ്പിച്ച് നാടെങ്ങും എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. തങ്കയം മുക്ക് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് എം.പത്മിനി, ഇ.ബാലകൃഷ്ണൻ, ടി. നസീർ, യു.മോഹനൻ, പി.വി.ദേവരാജൻ , പി.സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന വാർഡ് സഭ സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി.വി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.മനു, കെ.വി.ജനാർദ്ദനൻ, വി.വി.കൃഷ്ണൻ, എം.പി.ബിജീഷ്, ഇ.നാരായണൻ, എം.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പായസ വിതരണവും നടന്നു. ഒളവറ വാർഡിൽ കേരള കോൺഗ്രസ്സ് ( ബി) സംസ്ഥാന കമ്മറ്റി അംഗം ടി.വി. വിജയൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി നേതാവ് പി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജെ.ബി. ജലജ , എം കെ.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.പി.അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഇളമ്പച്ചിയിൽ പ്രകടനവും പൊതുയോഗവും നടത്തി.