ഓഡിയോവിഷ്വൽ തിയേറ്റർ ഉദ്ഘാടനം

Monday 03 November 2025 9:31 PM IST

തളിപ്പറമ്പ് : സർസയ്യിദ് കോളേജിൽ റൂസ സാമ്പത്തിക സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഓഡിയോവിഷ്വൽ തിയേറ്ററും നവീകരിച്ച സെമിനാർ ഹാളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. എം.വി.ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഇസ്മായിൽ ഓലായിക്കര റിപ്പോർട്ട് അവതരിപ്പിച്ചു.

സി.ഡി.എം.ഇ.എ പ്രസിഡന്റ് അഡ്വ.പി.മഹമൂദ്,ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാൻ,എം.വി.പി.സിറാജ്,കെ.ഉദയകുമാർ,കെ.എം.ഖലീൽ,പി.ടി.അബ്ദുൽ അസീസ്,വി.കെ.അബ്ദുൽ നിസാർ, റൂസ പ്രൊജ്ര്രക് കോ ഓർഡിനേറ്റർ എ കെ അബ്ദുൽ സലാം സംസാരിച്ചു.സി.ഡി.എം.ഇ.എ വൈസ് പ്രസിഡന്റ് എം.എം. ഫൈസൽ ഹാജി,സെക്രട്ടറി എ.കെ.അബൂട്ടി ഹാജി,കെ.ഹുസൈൻ ഹാജി,കെ.മുസ്തഫ ഹാജി,എ അബ്ദുള്ള ഹാജി, കെ.അബ്ദുൽ റഹ്മാൻ,പി.എസ് അൻവർ,മഹറൂഫ് ആനിയത്ത്,എസ്.എം.ഷാനവാസ്,ടി.മുസ്തഫ,എ.ഹൈദരലി,കെ.കെ.ഷബീറലി പങ്കെടുത്തു.