വനിതാ കൗൺസിൽ യോഗം

Tuesday 04 November 2025 2:39 AM IST

ചേർത്തല:കേരള പത്മ ശാലിയ സംഘം ചേർത്തല അമ്പലപ്പുഴ–താലൂക്ക് വനിതാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് പി.വിശ്വംഭരൻ പിള്ള ഉദ്ഘാടനം ചെയ്തു.താലൂക്ക് വനിതാ പ്രസിഡന്റ് എസ്. സീജ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വനിതാ സെക്രട്ടറി ജീവൽശ്രീ പി.പിള്ള മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി പി.എസ്.അജിതകുമാരി,ഒ.എൻ മോഹനൻ,എസ്.കണ്ണൻ, എസ്.നാരായണൻ കുട്ടി,എൻ.കൃഷ്ണ ദാസൻപിള്ള,പി.കെ.ശശിധരൻ പിള്ള , ബി.സോമനാഥപിള്ള,സീമസുരേഷ്,ശ്രീദേവി,ജി.ശശിധരൻ പിള്ള,ഉഷാദേവി എന്നിവർ സംസാരിച്ചു.