എ.ഡി.എസ് വാർഷികം
Tuesday 04 November 2025 2:40 AM IST
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് എ.ഡി.എസ് വാർഷികം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.എ.ഡി.എസ് പ്രസിഡന്റ് സുശീല സുകുലാൽ അദ്ധ്യക്ഷയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, പഞ്ചായത്തംഗം കുഞ്ഞുമോൾ ഷാനവാസ്, മുഹമ്മ കൃഷി ഓഫീസർ പി. എം. കൃഷ്ണ, സി ഡി എസ് ചെയർപേഴ്സൺ സേതുഭായി , സ്വപ്ന സാബു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ഉദയമ്മ അശോകൻ സ്വാഗതവും എ ഡിഎസ് വൈസ് പ്രസിഡന്റ് അജിത ഉണ്ണി നന്ദിയും പറഞ്ഞു.