മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനം

Tuesday 04 November 2025 12:00 AM IST
a

തൃശൂർ: മലയാള കാവ്യസാഹിതി തൃശൂർ ജില്ലാ വാർഷികസമ്മേളനം തൃശൂർ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ സംസ്ഥാന സെക്രട്ടറി കാവാലം അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദർശനകുമാർ വടശ്ശേരിക്കര അദ്ധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം നേടിയ ശ്രീജിത്ത് മൂത്തേടത്തിനെ ആദരിച്ചു. ഷൈലജ പുറനാട്ടുക്കര രചിച്ച മാനത്തെ പക്ഷി കവിതയുടെ പ്രകാശനം നടന്നു. സുഷമ ശിവരാമൻ,ബിന്ദു ദിലീപ് രാജ് , പ്രെഫ:വി.എ.വർഗീസ്, ഡോ: ജയപ്രകാശ് വർമ്മ, ഡോ. കാർത്തിക, മീന അരവിന്ദ്,ചന്ദ്ര മോഹൻകുമ്പളങ്ങാട്, പി.ബി. രമാദേവി, പ്രീത വിജയ്, സുനിത സുകുമാരൻ ,സന്ധ്യ, അറയ്ക്കൽ പ്രമോദ് ചേർപ്പ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, കവിയരങ്ങ് എന്നിവയും നടന്നു.