കമുകറ പുരസ്‌കാരം നൽകി
Tuesday 04 November 2025 12:00 AM IST
തൃശൂർ: ജീവൻ കമുകറ പുരുഷോത്തമൻ സംഗീത പുരസ്‌കാരം സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർക്ക് മരണാനന്തര ബഹുമതിയായി നൽകി. കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്‌കാരം ജോൺസൻ മാസ്റ്ററുടെ പത്‌നി റാണി ജോൺസന് സമ്മാനിച്ചു. കമുകറ ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഔസേപ്പച്ചൻ, ബേബി മാത്യു സോമതീരം, എസ്.രാജശേഖരൻ നായർ, സി. ചന്ദ്രസേനൻ നായർ, മുഹമ്മദ് റഷീദ്, പി.വി ശിവൻ, സുകുമാരൻ ചിത്രസൗധം, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു. ജോൺസൺ മാഷിന്റെയും കമുകറ പുരുഷോത്തന്റെയും ഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള, മായാമയൂരം സംഗീത പരിപാടിയിൽ നിഷാദ്, രാജലക്ഷ്മി, രവിശങ്കർ, അപർണ രാജീവ്, കമുകറ ശ്രീകുമാർ, ഇന്ദുലേഖ വാര്യർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. എം.ഡി.പോളിയും സംഘവുമാണ് പശ്ചാത്തലം.