വിജയാഹ്ലാദ പ്രകടനം
Tuesday 04 November 2025 12:00 AM IST
ചെന്ത്രാപ്പിന്നി: സഹോദയ കലോത്സവത്തിൽ തുടർച്ചയായി ചാമ്പ്യന്മാരായ ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ വിജയാഹ്ലാദ പ്രകടനം നടത്തി. സ്‌കൂളിൽനിന്ന് ട്രോഫികളുമായി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ചെന്ത്രാപ്പിന്നി സെന്ററിലൂടെ കെ .ജി. സെക്ഷൻ ക്യാമ്പസിൽ കയറി സ്‌കൂളിൽ തിരിച്ചെത്തി. മാളയിലെ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂൾ നടന്ന കലോത്സവത്തിൽ 1(106 പോയൻ്) ,2(187 പോയന്റ്), 3 (313 പോയന്റ് ),4 (346 പോയന്റ്),കോമൺ (188 പോയന്റ് )എന്നിങ്ങനെ എല്ലാ കാറ്റഗറികളിലും ഒന്നാമതെത്തി. 1140 സ്‌കോർ സ്വന്തമാക്കിക്കൊണ്ടാണ്ചാമ്പ്യൻ പട്ടം നിലനിറുത്തിയത്. കാറ്റഗറി 2 ലെ പി.ആർ.ആദിദേവ് കലാപ്രതിഭ പട്ടം കരസ്ഥമാക്കി. മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരിശ്രമത്തിന്റെയും ഫലമാണ് നേട്ടമെന്ന് അധികൃതർ അറിയിച്ചു.