സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് കിരീടം

Tuesday 04 November 2025 12:34 AM IST

കൊല്ലം: 44-ാമത് സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. 16 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ 9 സ്വർണവും 4 വെള്ളിയും 12 വെങ്കല മെഡലുകളും നേടിയാണ് തൃശൂർ കിരീടം സ്വന്തമാക്കിയത്. 3 സ്വർണവും 3 വെള്ളിയും 6 വെങ്കല മെഡലുകളും നേടി തിരുവനന്തപുരം രണ്ടാം സ്ഥാനവും ഒരു സ്വർണവും 4 വെള്ളിയും 6 വെങ്കല മെഡലുകളും നേടി എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

14 ജില്ലകളിൽ നിന്നായി 400 പരം താരങ്ങൾ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി യു.സി.മാധവ് (തൃശൂർ), മികച്ച കളിക്കാരിയായി റിൻഷാ ഷെറിൻ (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. ഏഷ്യൻ കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ജൂഡോ താരം എസ്.ബി.അക്ഷയെ (കോഴിക്കോട്) ഉപകാരം നൽകി ആദരിച്ചു.

വിജയികൾക്കുള്ള ഓവറാൾ ട്രോഫി കേരള ജൂഡോ അസോസിയേഷൻ ടെക്നിക്കൽ സെക്രട്ടറി കെ.ജോയ് വർഗീസ്, സംസ്ഥാന സെക്രട്ടറി പി.ആർ.രേണു എന്നിവർ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർ അടുത്ത മാസം നടക്കുന്ന ദേശീയ ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.