ഗൈഡഡ് മിസൈൽ തൊടുത്തു, സംഹാര തിരിച്ചടിയ്‌ക്കൊരുങ്ങി
Tuesday 04 November 2025 2:36 AM IST
തെക്കൻ ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ. തെക്കൻ ലെബനനിൽ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്വാൻ ഫോഴ്സിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ഭീഷണി. റദ്വാൻ ഫോഴ്സ് മേധാവിയെ ലക്ഷ്യമിട്ടാണ് കഫാർ റെമാൻ പട്ടണത്തിൽ ആക്രമണം നടത്തിയത്.