ജനജാഗ്രതാ സന്ദേശയാത്ര 

Tuesday 04 November 2025 1:57 AM IST
അതിരമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനജാഗ്രതാ സന്ദേശ യാത്ര.

അതിരമ്പുഴ:പിണറായി സർക്കാർ അതിദാരിദ്ര്യം കണക്കുകൾ മറച്ചവെച്ചു പി.ആർ ഏജൻസികളെ ഉപയോഗിച്ച് തെറ്റായി പ്രചരണം നടത്തുകയാണെന്ന് കെ. പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ് പറഞ്ഞു. ഇടത് സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ അതിരമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനജാഗ്രതാ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ മുഖ്യപ്രസംഗം നടത്തി. ഭാരവാഹികളായ ടി.എസ് അൻസാരി, കെ.ജി ഹരിദാസ്, ജോസഫ് ചാക്കോ എട്ടുകാട്ടിൽ, ഹരിപ്രകാശ് മാന്നാനം, സൗമ്യ വാസുദേവൻ, രാജൻ ചൂരക്കുളം, ടോം പണ്ടാരക്കുളം, റേച്ചൽ വർഗീസ്, ടോമി മണ്ഡപത്തിൽ, ഓമന സജി, ജോജോ ആട്ടയിൽ, ശാന്റി മാത്യു, ജോജോ പുന്നക്കാപള്ളി, ലിസി ദേവസ്യാച്ഛൻ, പ്രിയാ ജോജോ എന്നിവർ പങ്കെടുത്തു.