കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേർക്ക് കരിങ്കൊടി

Tuesday 04 November 2025 3:17 AM IST

കണ്ണൂർ: പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒളിച്ച് കളിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രി വി.ശിവൻകുട്ടിക്കും നേരെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധം. ഇന്നലെ ഉച്ചയോടെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനം സെന്റ് മൈക്കിൾസ് സ്കൂളിനടുത്തെത്തിയപ്പോഴായിരുന്നു പ്രതിഷേധമുണ്ടായത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാൾടെക്സ് പരിസരത്തുവച്ചാണ് മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ പ്രതിഷേധമുണ്ടായത്.