മകനെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി ശ്രമിച്ചു: ഇ.പി

Tuesday 04 November 2025 3:18 AM IST

കണ്ണൂർ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ തന്റെ മകനെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് ഇ.പി ഇക്കാര്യം വ്യക്തമാക്കുന്നത്. ' ഒരു വിവാഹ സ്ഥലത്ത് വച്ച് മകനെ കണ്ടപ്പോൾ ഫോൺ നമ്പർ വാങ്ങിയ ശോഭ സുരേന്ദ്രൻ പലവട്ടം അവനെ വിളിച്ചു. അതൊരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നി. പിന്നെ അവൻ ഫോൺ എടുത്തില്ല.' പാർട്ടി വിടുന്ന കാര്യം

സ്വപ്നത്തിൽ പോലും ചിന്തിച്ചാൽ താൻ മരിച്ചു എന്നാണർത്ഥമെന്നും പ്രകാശ്

ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ആത്മകഥയിൽ പറയുന്നു.

ബി.ജെ.പി നേതാക്കളുമായി തുടർച്ചയായി ചർച്ച നടത്തിയെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ, ജീവിതത്തിൽ ഒരു തവണ മാത്രമാണ് ഞാൻ അവരെ കണ്ടത്. അത് ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ്. അതിനു മുമ്പോ ശേഷമോ ഫോണിൽ പോലും സംസാരിച്ചിട്ടില്ല.വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സമിതിയിൽ ഉന്നയിച്ചത് പി.ജയരാജനാണ്. വ്യക്തത വരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകാത്തതിനാൽ താൻ നിരവധി വ്യക്തി അധിക്ഷേപങ്ങൾ നേരിട്ടു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനത്തിൽ പ്രയാസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.