ഷാഫിയെ അക്രമിച്ച സംഭവം: ലോക്‌സഭാ സെക്രട്ടേറിയറ്റ് റിപ്പോർട്ട് തേടി

Tuesday 04 November 2025 3:19 AM IST

ന്യൂഡൽഹി: പേരാമ്പ്രയിൽ വടകരയിലെ കോൺഗ്രസ് എം.പി ഷാഫി പറമ്പിൽ മർദ്ദനത്തിന് ഇരയായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് തേടി ലോക്‌സഭാ സെക്രട്ടേറിയറ്റ്. സംഭവവുമായി ബന്ധപ്പെട്ട് കേരള സർക്കാരിൽ നിന്ന് വിവരം ശേഖരിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. സംഭവത്തെ തുടർന്ന് ഷാഫി പറമ്പിലും കൊടിക്കുന്നിൽ സുരേഷും ലോക്‌സഭാ സെക്രട്ടേറിയറ്റിന് കീഴിലെ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.