'വീട്ടിൽ നിന്ന് മാറിനിൽക്കാൻ വേണ്ടി തുടങ്ങിയതാണ്, ഇപ്പോൾ കാണുമ്പോൾ അഭിമാനമുണ്ട്'; ദിയയെക്കുറിച്ച് അഹാന

Tuesday 04 November 2025 12:27 PM IST

അടുത്തിടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ ദിയ കൃഷ്ണയുടെ ഇമിറ്റേഷൻ ജുവലറിയുടെ പുതിയ ഷോറൂം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ചേർന്നായിരുന്നു ഉദ്ഘാടനം ചെയ്തത്.

ഇപ്പോഴിതാ ദിയയുടെ സംരംഭത്തിന് ആശംസകൾ അറിയിച്ചുള്ള അഹാനയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അമ്മയുടെയും അച്ഛന്റെയും വഴക്ക് കേൾക്കാതിരിക്കാൻ തുടങ്ങിയ സംരംഭമായിരുന്നു ഇതെന്നാണ് അഹാന പോസ്റ്റിൽ പറയുന്നത്.

'നാല് വർഷം മുൻപ്, അച്ഛന്റെയും അമ്മയുടെയും വഴക്ക് കേൾക്കാതെ നിനക്ക് ഇഷ്ടമുള്ളത്ര സമയം വീട്ടിൽ നിന്ന് മാറി നിൽക്കാനുള്ള ഒരു കാരണമായി തുടങ്ങിയ സംരംഭം, ഇന്ന് ഒരുപാട് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകിക്കൊണ്ട് വിജയകരമായ ബിസിനസ് സംരംഭമായി വളർന്നിരിക്കുന്നു. ജീവിതത്തിലെ ദുഷ്കരമായ ഘട്ടങ്ങളിലും അവിടെ നിന്ന് എങ്ങനെ വളരണമെന്നാണ് നീ ചിന്തിച്ചത്. നീ ചെയ്യുന്നത് കാണുമ്പോൾ ഞാൻ അഭിമാനിക്കുന്നു. എല്ലാ ആശംസകളും നേരുന്നു'- അഹാന കുറിച്ചു. പോസ്റ്റ്.

അടുത്തിടെയാണ് ദിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായിരുന്ന സമയത്ത് മുൻ ജീവനക്കാരിൽ നിന്നും നേരിട്ട ദുരനുഭവം ദിയയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. സ്ഥാപനമായ ഓ ബൈ ഓസിയിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പായിരുന്നു ജീവനക്കാർ നടത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.