സ്കൂൾ കെട്ടിടം ഉദ്ഘാടനം

Wednesday 05 November 2025 12:59 AM IST

കോട്ടയം: വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഗാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജീന ജേക്കബ്, എബിസൺ കെ. ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ സുമ മുകുന്ദൻ, പി.കെ. മോഹനൻ, സ്‌കൂൾ പ്രഥമാദ്ധ്യാപിക റീന മന്മഥൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, കോട്ടയം ഈസ്റ്റ് ബി.പി.സി സജൻ എസ്. നായർ, കെ.ആർ. വിശ്വംഭരൻ നായർ, കെ.ജെ അനിൽകുമാർ,കെ.ഡി ഷാജിമോൻ, രഞ്ജിത് സ്‌കറിയ, ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.