കരയോഗം കുടുംബമേള
Wednesday 05 November 2025 12:01 AM IST
വൈക്കം : തെക്കേനട 1820-ാം നമ്പർ പടിഞ്ഞാറ്റുംചേരി തെക്കെമുറി എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബമേള തെക്കെനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്നു. താലൂക്ക് യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ പി.വേണുഗോപാൽ പ്രതിഭകളെ ആദരിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായർ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി എസ്.പ്രതാപ്, വനിതാ സമാജം പ്രസിഡന്റ് സിന്ധു വിജയകുമാർ, സെക്രട്ടറി ശ്രീജ രമേശ്, മേഖല ചെയർമാൻ ബി.ജയകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും മത്സരങ്ങളും നടത്തി.