വളണ്ടിയർമാർക്ക് ട്രോമ കെയർ പരിശീലനം
Tuesday 04 November 2025 9:01 PM IST
തീർത്ഥങ്കര: തീർത്ഥങ്കര ശബരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ട്രോമ കെയർ കാസർകോടുമായി സഹകരിച്ച് ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്ക് ട്രോമ കെയർ പരിശീലനം നടത്തി. തീർത്ഥങ്കര ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വേണുഗോപാൽ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് സി.ഐ പി.അജിത് കുമാർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ വി.വി.ശോഭ, എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി പ്രമോദ് കരുവളം എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് സുമേഷ് കുതിരുമ്മൽ സ്വാഗതവും ക്ലബ് സെക്രട്ടറി സുരേഷ് വൈറ്റ് ലില്ലി നന്ദിയും പറഞ്ഞു. ബി.എൽ.എസ് ട്രെയിനർ ഡോ.എം. കെ.വേണുഗോപാലൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രേമരാജൻ, എച്ച്.ആർ.ഡി ട്രെയിനർ കെ.ടി.രവികുമാർ എന്നിവർ പരിശീലനം നൽകി.